ഞങ്ങളുടെ ലക്ഷ്യം

വടക്കൻ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമാകുന്ന കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിച്ചു അതിനെ ഇന്നത്തെ അവസ്ഥയിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടി ബഹുജനങ്ങളെ ഒന്നിപ്പിക്കുക.



പ്രതിഷേധ ജ്വാലയായ് പ്രവാസി ബഹുജന സംഗമം

മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയ്ക്കെതിരെ സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി.

രാജ്യത്തെ മെട്രോനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും അമ്പരപ്പിച്ച കണ്ണൂർ വിമാനത്താവളം രാജ്യത്തെ മറ്റുപല വിമാനത്താവളങ്ങളെയും പോലെ ആഭ്യന്തര സർവീസുകൾ നടത്തിയതിന് ശേഷമല്ല രാജ്യാന്തര വിമാനമിറങ്ങാൻ അനുമതി ലഭിച്ചത്. ആദ്യ സർവീസ് തന്നെ രാജ്യാന്തര സർവീസായിരുന്നു. 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകളും നടത്തുകയും 2021 ഓഗസ്റ്റ് സെപ്തംബര് മാസങ്ങളിൽ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുവാനും കണ്ണൂർ വിമാനത്താവളത്തിന് സാധിച്ചു.

ഇൻഡിഗോ എയർലൈൻസിന് നിവേദനം നൽകി

മനാമ: വടക്കൻ കേരളത്തിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിൻ്റെ ദൈനംദിന സർവീസ് തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ,വേൾഡ് ട്രാവൽ സർവീസ് ജനറൽ മാനേജർ ഹൈഫ ഔനും, ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി.

സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ റിയാസ് മുഹമ്മദ്, സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദീൻ പൂവാർ, സിറാജ് മഹമൂദ് എന്നിവരും പങ്കെടുത്തു



എക്സിക്യൂട്ടീവ് കമ്മിറ്റി

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരെ എല്ലാം അണിനിരത്തിക്കൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. അംഗങ്ങൾ: ഫസലുൽ ഹഖ്, നജീബ് കടലായി, കെ ടി സലീം, ബദറുദ്ദീൻ പൂവാർ, ഫ്രാൻസിസ് കൈതാരത്ത്, രാമത്ത് ഹരിദാസ്, രാജീവ് വെള്ളിക്കോത്ത്, സുബൈർ കണ്ണൂർ, ബാബു മാഹി, ഇ വി രാജീവൻ, സാനി പോൾ, മഹമൂദ് പെരിങ്ങത്തൂർ, അമൽദേവ്, അൻവർ കണ്ണൂർ, അൻവർ നിലമ്പൂർ, അഷ്‌റഫ് സി എച്ച്, ഹാരിസ് പഴയങ്ങാടി, ജാഫർ മൈദാനി, മജീദ് തണൽ, മനോജ് വടകര, നിസാർ ഉസ്മാൻ, പ്രദീപ് പുറവങ്കര, റഫീഖ് അബ്ദുല്ല, രജീഷ് ഒഞ്ചിയം, റഷീദ് മാഹി, സജിത്ത് വടകര, ഷറഫ് കടവൻ, സിറാജ് മഹമൂദ്, വിനു ക്രിസ്റ്റി, മുഹമ്മദ് ഫൈസൂഖ്, സൂരജ് നമ്പ്യാർ, അനീസ്.

കോവിഡ് ഭീതി പരത്തിയ നാളുകളിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ വിമാനങ്ങൾ കൂട്ടത്തോടെയെത്തിയ കണ്ണൂർ വിമാനത്താവളത്തിൽ എയർബസ് A330, ബോയിങ് 777 എന്നീ വൈഡ് ബോഡി വിമാനങ്ങളും പലവട്ടം കണ്ണൂരിലിറങ്ങി. ഇത്രയധികം സൗകര്യവും, വിസ്തൃതിയും, വിശാലതയും, സാധ്യതകളും ഉള്ള കണ്ണൂർ വിമാനത്താവളത്തിനെ ബോധപൂർവം നശിപ്പിക്കുകയാണ് എന്ന് സംഗമത്തിൽ വിമർശനമുയർന്നു. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. യാത്രാ പ്രതിസന്ധിയും ചരക്കു നീക്കവും പ്രതിസന്ധിയിലായത് കാരണമാണ് വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. വിദേശ വിമാന സർവീസുകൾ അനുവദിക്കുന്നതിന് സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം എന്നും സംഗമത്തിൽ ആവശ്യമുയർന്നു. സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച പ്രതിനിധികൾ കൂട്ടായ്മക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖിൻ്റെ അധ്യക്ഷതയിൽ ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷനിൽ സാനിപോൾ വിഷയാവതരണം നടത്തി. ഫ്രാൻസിസ് കൈതാരത്ത് ഐക്യദാർഢ്യ പ്രമേയവും ബദറുദ്ദീൻ പൂവാർ ഭാവി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം.സി.സി. ആക്ടിംഗ് പ്രസിഡൻ്റ് കുട്ടൂസ മുണ്ടേരി, ഒഐസിസി പ്രസിഡൻ്റ് ബിനു കുന്നന്താനം, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി, സാമൂഹിക പ്രവർത്തകരായ മോനി ഒടിക്കണ്ടത്തിൽ, അസീൽ അബ്ദുൽ റഹ്മാൻ, എം.ടി വിനോദ് (കണ്ണൂർ പ്രവാസി അസോസിയേഷൻ), അജിത്ത് കുമാർ (കണ്ണൂർ സർഗവേദി), ബേബി ഗണേഷ് (കണ്ണൂർ എക്സ്പാറ്റ്), വിനു ക്രിസ്റ്റി (കെ.സി.എ), സുഹൈൽ (നവകേരള), രമേശ് (രാമന്തളിക്കാർ), സിറാജ് മഹമൂദ് (വോയ്‌സ് ഓഫ് മാമ്പ), സി.എച് അഷ്‌റഫ് (ഐ.സി. എഫ്), പ്രവീൺ കൃഷ്ണ (ബി.എം.സി), അഷ്കർ പൂഴിത്തല, അഷ്റഫ് (തിരൂർ കൂട്ടായ്മ), കണ്ണൂർ സിറ്റി കൂട്ടായ്മ, ഒപ്പരം കൂട്ടായ്മ, ടിഎംസിഎ, തലശ്ശേരി - മാഹി കൾച്ചറൽ അസോസിയേഷൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, സേവ് കണ്ണൂർ എയർപോർട്ട് വൈസ് ചെയർമാൻ നജീബ് കടലായി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ.വി. രാജീവ്, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സേവ് കണ്ണൂർ എയർപോർട്ട് വൈസ് ചെയർമാൻ കെ.ടി. സലിം നിയന്ത്രിച്ച സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷനിൽ എക്സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും അമൽദേവ് നന്ദിയും രേഖപ്പെടുത്തി.

സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലോഗോ പ്രകാശനം ചെയ്തു.

മനാമ: കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്‌റൈനിൽ രൂപവത്കരിക്കപ്പെട്ട സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ ലോഗോ മനാമ കെ സിറ്റിഹാളിൽ പ്രകാശനം ചെയ്തു.
സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് ഉടൻ പ്രസിദ്ധീകരിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബദറുദ്ദീൻ പൂവാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വൈസ് ചെയർമാൻ മാരായ കെ ടി സലിം, നജീബ് കടലായി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും മനോജ് വടകര നന്ദിയും പറഞ്ഞു.

കണ്ണൂരിലേക്കു കൂടുതൽ സർവിസുകൾ ആരംഭിക്കാൻ എയർ ഇന്ത്യയ്ക്ക് നിവേദനം നൽകി.

സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് - വെബ്സൈറ്റ് പ്രകാശനം ചെയ്തു.

മനാമ: സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൂടുതൽ ഫോട്ടോകൾ

കണ്ണൂർ എയർപോർട്ട് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പിനും മറ്റ് കേന്ദ്ര മന്ത്രിമാർക്കും മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി ജനകീയ മാസ് ഇമെയിൽ കാമ്പയിൻ നടത്തുന്നതുൾപ്പെടെയുള്ള സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ഭാവി പ്രവർത്തന പദ്ധതികൾ ചെയർമാൻ ഫസലുൽ ഹഖ് വിശദീകരിച്ചു. കെ ടി സലീം, സാനി പോൾ, രാമത്ത് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാൻ ഫാരിസ്, മോനി ഒടുകണ്ടത്തിൽ, ബിനു കുന്നന്താനം, മനോജ് വടകര, റഷീദ് മാഹി, മജീദ് തണൽ, അജിത് കുമാർ, എ പി അബ്ദുൽസലാം, അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, ജവാദ് വക്കം, ഫൈസൽ പട്ടാണ്ടി, കമനീഷ്, തുടങ്ങിവർ സംബന്ധിച്ചു.
കൂടുതൽ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.